ചീഫ് ജസ്റ്റിസിനെതിരായ അധിക്ഷേപം; പി.കെ.എസ് പ്രതിഷേധിച്ചു
Friday 10 October 2025 1:41 AM IST
പെരിന്തൽമണ്ണ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കെതിരെ കോടതിക്കകത്തു നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പിന്നാക്കജാതി ക്ഷേമ സമിതി മങ്കട ഏരിയ കമ്മിറ്റി അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം വി.പി അയ്യപ്പൻ, മങ്കട ഏരിയ പ്രസിഡന്റ് കെ ദിലീപ്, ഏരിയ സെക്രട്ടറി ടി.പി വിജയൻ, ഏരിയ കമ്മിറ്റിയംഗം അഡ്വ. വി.സി ശങ്കരനാരായണൻ, കെ സുനിത, എം വിജില, അങ്ങാടിപ്പുറം ലോക്കൽ സെക്രട്ടറി വി.പി സുരേഷ്, പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വി.പി ജയരാജൻ, രതീഷ്, രഞ്ജിത എന്നിവർ നേതൃത്വം നൽകി.