പി.ഇ.ബി മേനോൻ പ്രചോദനം: മോഹൻലാൽ
Friday 10 October 2025 2:54 AM IST
കൊച്ചി: പി.ഇ.ബി. മേനോന്റെ നിര്യാണത്തിൽ നടൻ മോഹൻലാൽ അനുശോചിച്ചു. മോഹൻലാലിന്റെ പിതാവിന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മുൻ മാനേജിംഗ് ഡയറക്‌ടറുമാണ് മേനോൻ. സമസ്തമേഖലകളെയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മോഹൻലാൽ സാമൂഹികമാദ്ധ്യമത്തിൽ കുറിച്ചു.