വികസനം തകർത്തത് സി.പി.എം: എ.കെ.ആന്റണി

Friday 10 October 2025 3:58 AM IST

തിരുവനന്തപുരം: കേരളത്തിലെ വികസനം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ബെന്നി ബഹനാൻ എം.പി രചിച്ച ഇഴയഴിഞ്ഞു പോയ ഇന്നലെകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. എം.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, കെ.സി. ജോസഫ്, എം. വിൻസെന്റ് എം.എൽ.എ, ഷിബു ബേബി ജോൺ, സി.പി. ജോൺ, ടി.പി. ശ്രീനിവാസൻ, എൻ. ശക്തൻ, എം.ടി. ബാബു തുടങ്ങിയവർ സംസാരിച്ചു.