ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്; ഒരാളുടെ ആരോഗ്യനില ഗുരുതരം

Friday 10 October 2025 8:19 AM IST

കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ താമസിക്കുന്നത് ഒറ്റമുറിയിലാണ്. ഇന്നലെ രാത്രി ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ മറന്നു. രാവിലെ ഭക്ഷണമുണ്ടാക്കാൻ കൂട്ടത്തിലൊരാൾ എഴുന്നേറ്റ്, സ്റ്റൗവിന്‌ തീകൊളുത്താൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളായ ഇവർ മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം.