മൂന്ന് രാശിക്കാരുടെ സമയം തെളിയുന്നു! പണവും സമ്പത്തും ഒഴുകിയെത്തും; ഒരിക്കലും തെറ്റാത്ത ബാബ വാംഗയുടെ പ്രവചനം

Friday 10 October 2025 11:17 AM IST

2025 അതിന്റെ അവസാന മാസങ്ങളിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഒക്‌ടോബർ മുതൽ ഡിസംബർ മാസം വരെ മൂന്ന് രാശിക്കാർക്കുണ്ടാകാൻ പോകുന്ന മഹാഭാഗ്യത്തെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ബൾഗേരിയൻ ജ്യോതിഷിയായ ബാബ വാംഗ. ഒരിക്കലും പിഴയ്‌ക്കാത്ത പ്രവചനങ്ങളാണ് ബാബ വാംഗയുടേത്. അതിനാൽത്തന്നെ ഏതൊക്കെയാണ് ഈ രാശിക്കാരെന്നും അവരെ തേടിയെത്തുന്ന ഭാഗ്യങ്ങൾ എന്തൊക്കെയെന്നും നോക്കാം.

ഇടവം (ടോറസ്), മിഥുനം ( ജെമിനി), കുംഭം (അക്വേറിയസ്) എന്നീ രാശിക്കാരെയാണ് ഭാഗ്യം തേടിയെത്തുന്നത്. ബാബ വാംഗയുടെ പ്രവചനം അനുസരിച്ച്, അപ്രതീക്ഷിതമായി സാമ്പത്തികവും തൊഴിൽപരവുമായ നേട്ടങ്ങൾ ഈ രാശിക്കാരെ തേടിയെത്തും. ശുക്രന്റെ സ്വാധീനം ഇടവം രാശിക്കാരെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നു. ദീർഘകാലമായി കാത്തിരുന്ന അംഗീകാരവും വിജയവും ഈ മാസങ്ങളിൽ തേടിയെത്തും. ജീവിതത്തിലുണ്ടായിരുന്ന തടസങ്ങൾ മാഞ്ഞുപോകും. വ്യക്തിപരമായ പുരോഗതിക്കും സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കുന്നതിനും ഇതിലൂടെ വഴിയൊരുക്കും.

മിഥുനം രാശിയിലുള്ളവർക്ക് ജീവിതത്തിന്റെ പല മേഖലകളിലും നേട്ടങ്ങളുണ്ടാകും. ഒരിക്കലും മറികടക്കാൻ സാധിക്കില്ലെന്ന് കരുതിയ വെല്ലുവിളികളെല്ലാം നിഷ്‌പ്രയാസമായി തോന്നും. സ്ഥിരതയും ആത്മവിശ്വാസവും വന്നുചേരും. സമ്പത്തും സമൃദ്ധിയും ഉണ്ടാകും. കുംഭം രാശിക്കാർക്ക് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം തേടിയെത്തുന്ന സമയമാണിത്. ശനിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും നല്ല കാര്യങ്ങളും സംഭവിക്കും. തൊഴിൽപരമായി നല്ല സമയമാണ്. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും.

ആരാണ് ബാബ വാംഗ?

വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ്‌ അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.

വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലർക്കും അത്ഭുതമായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.