ചോറ്റാനിക്കരയിലേക്ക് മെട്രോ നീട്ടണം
Saturday 11 October 2025 2:29 AM IST
ചോറ്റാനിക്കര: കൊച്ചി മെട്രോ ചോറ്റാനിക്കരയിലേയ്ക്ക് നീട്ടണമെന്ന് ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം സമ്പൂർണസമിതി ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മെട്രോസ്റ്റേഷനിൽനിന്ന് നാല് കിലോമീറ്റർ മാത്രമാണ് ചോറ്റാനിക്കര ക്ഷേത്ര നഗരിയിലേയ്ക്ക് ഉള്ളത്. ബി.ജെ.പി മണ്ഡലം പ്രഭാരി സിജു ഗോപാലകൃഷ്ണൻ ചോറ്റാനിക്കര മണ്ഡലം സമ്പൂർണസമിതി ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ വി.എസ്. സത്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.കെ. സജോൾ. ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. സുരേഷ്, കെ.എസ്. പ്രതീപ്, സി.എൻ. വേണു, സിന്ധു ഹരീഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മുരളീധരൻ എന്നിവർ സംസാരിച്ചു.