പോസ്റ്റർ പ്രകാശനം

Friday 10 October 2025 3:37 PM IST

കൊച്ചി: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിൽഡ് എക്‌സ്‌പോ ആൻഡ് ബിസിനസ് സമ്മിറ്റിന്റെ പോസ്റ്റർ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്തു. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ, ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ജെസ്‌മോൻ വി.ടി., പറവൂർ ഏരിയാ പ്രസിഡന്റ് രാജേഷ് പി.പി., പറവൂർ ഏരിയാ സെക്രട്ടറി മുഹമ്മദ് അബു, ജില്ലാ കമ്മിറ്റി അംഗം കെ.ടി. രമേഷ് എന്നിവർ പങ്കെടുത്തു. കോഴിക്കോട്ട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ 18, 19, 20 തീയതികളിലാണ് പ്രദർശനം.