വീട്ടമ്മയ്‌‌ക്ക് മുന്നിൽ കൂറ്റൻ പെരുമ്പാമ്പ്, ശബ്‌ദം കേട്ട് തിരിഞ്ഞപ്പോൾ കൊടുംവിഷമുള്ള മറ്റൊരതിഥി; ഒടുവിൽ സംഭവിച്ചത്

Friday 10 October 2025 3:53 PM IST

തിരുവനന്തപുരം ജില്ലയിലെ വാമനാപുരത്തിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. രാവിലെ വീടിന് പുറകുവശത്തെ റൂമിൽ വിറകെടുക്കാൻ ചെന്നപ്പോൾ വീട്ടമ്മ ഒരു പാമ്പിനെ കണ്ടു. ഉടൻതന്നെ വാവാ സുരേഷിന് കോളെത്തി. അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും കണ്ടത് പെരുമ്പാമ്പിനെയാണ് വീട്ടമ്മ തറപ്പിച്ച് പറയുന്നുണ്ടായിരുന്നു.

ഉടൻതന്നെ വാവാ സുരേഷ് സ്ഥലത്ത് തെരച്ചിൽ നടത്തി. വാമനപുരം പ്രദേശത്ത് നിന്ന് ഇരുപത്തിയഞ്ചോളം പെരുമ്പാമ്പുകളെ വാവാ സുരേഷ് ഇതിന് മുൻപ് പിടികൂടിയിട്ടുണ്ട്. വിറകുകൾ ഓരോന്നായി മാറ്റുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടു. പെട്ടന്ന് മറ്റൊരു ചീറ്റൽ ശബ്ദം. നോക്കിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ. വാവയ്‌ക്ക് നേരെ പല പ്രാവിശ്യം മൂർഖൻ കടിക്കാനായി കുതിച്ചു വന്നു.

മൂർഖൻ പാമ്പുകൾ പെരുമ്പാമ്പുകളെ ഭക്ഷണമാക്കാറുണ്ട്. പക്ഷെ അവിടെ കണ്ടത് വലിയ പെരുമ്പാമ്പാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പാമ്പിനെ പെരുമ്പാമ്പ് കടിച്ചു. പെരുമ്പാമ്പിനെ മൂർഖനും. രണ്ട് പേരും തമ്മിൽ കടികൂടി ദേഷ്യം തീർത്തു. കാണുക സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് ആദ്യമായി മൂർഖൻ പാമ്പിനെയും പെരുമ്പാമ്പിനെയും ഒന്നിച്ച് പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.