പ്രതിഷേധ യോഗവും റാലിയും നടത്തി

Saturday 11 October 2025 12:07 AM IST
പടം: താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർ വിപിനിനു നേരയുള്ള കൊലപാതക ശ്രമത്തിൽ പ്രതിഷേധിച്ച് നാദാപുരത്ത് നടന്ന പ്രതിഷേധ റാലി.

നാദാപുരം: ഐ.എം.എ. നാദാപുരം ബ്രാഞ്ച് മെമ്പറായ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. വിപിനിനു നേരയുള്ള കൊലപാതക ശ്രമത്തിൽ പ്രതിഷേധിച്ച് നാദാപുരത്ത് പ്രതിഷേധ യോഗവും റാലിയും നടത്തി. ഹോസ്പിറ്റലുകളിൽ ശക്തമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്നും ഹോസ്പിറ്റൽ ഏരിയ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഏരിയകളാക്കണമെന്നും യോഗം ആവശ്യപെട്ടു. ഡോ. പി.എം. മൻസൂർ, ഡോ. സജിത്ത്, ഡോ. ടി.പി. സലാവുദ്ധീൻ, ഡോ. കെ.ടി. അഖിൽ, ഡോ. ഹഫീഫ, കുമാരൻ എന്നിവർ പ്രസംഗിച്ചു. ഐ.എം.എ.നാദാപുരം അംഗങ്ങൾ, കുറ്റ്യാടി - നാദാപുരം ഏരിയ ഹോസ്പിറ്റൽ ഓണേർസ് അസോസിയേഷൻ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.