കരിവള്ളൂരിൽ 36കാരി തീകൊളുത്തി മരിച്ചു, ജീവനൊടുക്കിയത് മക്കളെ സ്കൂളിലേക്ക് അയച്ചശേഷം
Friday 10 October 2025 4:34 PM IST
കണ്ണൂർ: കരിവെള്ളൂരിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി ജയന്റെ ഭാര്യ പി നീതുവാണ് (36) മരിച്ചത്. മക്കളെ സ്കൂളിലേക്ക് അയച്ച ശേഷം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് യുവതി തീ കൊളുത്തിയത്. വീടിന്റെ മുറ്റത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് നീതുവിനെ അയൽവാസികൾ കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.