'പ്രാണരഹസ്യം' കവർ പ്രകാശനം
Saturday 11 October 2025 1:16 AM IST
കൊച്ചി: അമൃത ആശുപത്രിയിലെ ഇന്റഗ്രേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്‌കൃത കൃതിയായ 'പ്രാണരഹസ്യ'ത്തിന്റെ കവർ ചലച്ചിത്ര സംവിധായകൻ മേജർ രവി പ്രകാശിപ്പിച്ചു. അഞ്ച് അദ്ധ്യായങ്ങളിലായി 20സംസ്‌കൃത ശ്ലോകങ്ങൾ ഈ പുസ്തകത്തിലുണ്ട്. ന്യൂറോസൈക്കോളജിയിലും യോഗയിലും പിഎച്ച്.ഡി ഗവേഷക കൂടിയാണ് ഡോ. രാധിക സൗരഭ്.