അവകാശ സംരക്ഷണം
മലപ്പുറം: വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണ ക്യാമ്പയിൻ മലപ്പുറം ജില്ലയിൽ പര്യടനം നടത്തി. നവംബർ അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ഭീമ ഹർജി സമർപ്പിക്കും. ക്യാമ്പയിൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ടി.ജെ.മാർട്ടിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഒ.പി.ഷിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വിനോദ് എരവിൽ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ.മുരളി, കെ.വി.വേണുഗോപാലൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷൈജു പുലാമന്തോൾ, കെ.വി.രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രേമാ സഞ്ജീവ്, അഭിലാഷ്, ദീപു, മലപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.അബ്ദുൽ ഖാദർ, പെൻഷനേഴ്സ് കോൺഗ്രസ് പ്രതിനിധി എം.ജയപ്രകാശ് സംസാരിച്ചു.