പ്രതിഷേധ പ്രകടനം
Saturday 11 October 2025 12:04 AM IST
മലപ്പുറം: കൃത്യ നിർവഹണത്തിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ജില്ലാ , താലൂക്ക് ആശുപത്രികൾക്ക് മുന്നിലും കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് മുന്നിലും ആരോഗ്യപ്രവത്തകരുടെ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എ.കെ റഊഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. കെ.എം. ജാനിഫ്, പ്രസിഡന്റ് ഡോ.പി.എം.ജലാൽ,ഡോ. സുനിൽ മുഹമ്മദ്,ഡോ.ദീപക് എന്നിവർ നേതൃത്വം നൽകി.