മെഡിക്കൽ ട്രസ്റ്റിൽ പ്രത്യേക ക്ലിനിക്ക്
Friday 10 October 2025 6:05 PM IST
കൊച്ചി: സ്തനാർബുദം മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് 'ബ്രെസ്റ്റ് 360' എന്ന പേരിൽ ക്യാമ്പെയിനുമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. ഇതിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും ആശുപത്രിയുടെ സൗത്ത് ബ്ലോക്കിൽ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസ് പറഞ്ഞു. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലിനിക്ക്. ഇന്ന് രാവിലെ 11ന് അമ്മ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ഡോ.ശ്യാം വിക്രം, ഡോ. വരുൺ രാജൻ, ഡോ. സൂരജ് സാലി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഡോ. വരുൺ രാജൻ, ഡോ. ശ്യാം വിക്രം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.