ആശാവർക്കർമാർക്ക് ശിൽപ്പശാല

Friday 10 October 2025 6:09 PM IST

കൊച്ചി: ആശാവർക്കർമാർക്കായി ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപെട്ട് ശില്പശാല സംഘടിപ്പിച്ചു. ഐ.എം.എ കൊച്ചി, സെറിനിഷ് മാനസികാരോഗ്യ വിഭാഗം ഫ്യൂച്ചറേസ് ആശുപത്രി, നാഷണൽ ഹെൽത്ത് മിഷൻ, ഇന്ത്യൻ സൈക്ക്യാട്രി സൊസൈറ്റി കേരളാ ബ്രാഞ്ച്, എറണാകുളം സൈക്യാട്രി സൊസൈറ്റി, ഫ്യൂച്ചറേസ് ഹെൽത്ത് കെയർ അക്കാഡമി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

ശില്പശാല ഐ.എം.എ കൊച്ചി ട്രഷറർ ഡോ. ബെൻസിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡോ. ഫെമിമോൾ, ഡോ. അശ്വതി ആനന്ദ്, മേരി അനുഷ സെബാസ്റ്റ്യൻ, മുഹമ്മദ് ഷാമിൽ, ഫാ. റിറ്റോ മാത്യു തുടങ്ങിയവർ ക്ലാസെടുത്തു. സി.പി.ആർ പരിശീലനവും നൽകി.