പാലിയേറ്റീവ് വാക്കത്തൺ
Friday 10 October 2025 6:12 PM IST
കൊച്ചി: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് വാക്കത്തൺ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്‌ളാഗ് ഒഫ് ചെയ്തു.
സമാപനസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ആൽഫ ചെയർമാൻ കെ.എം. നൂർദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആമുഖപ്രഭാഷണം നടത്തി. ആൽഫ കൊച്ചി സെന്റർ സെക്രട്ടറി പ്രൊഫ. രവി ദിവാകരൻ, നഗരസഭാ കൗൺസിലർ പദ്മജ എസ്. മേനോൻ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ഡോ. ടി.പി. ജമീല, സുബൈദ റഹീം, ഒ.എം. ജോബി, എൽദോസ് തങ്കച്ചൻ, തോമസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.