ലോക കാഴ്ച ദിനാചരണം

Friday 10 October 2025 6:24 PM IST

കൊച്ചി: ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം പ്രവർത്തിക്കുന്ന ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ വാക്കത്തൺ നടത്തി. ജസ്റ്റിസ് കെമാൽ പാഷ ഫ്‌ളാഗ് ഒഫ് ചെയ്തു. കുട്ടികൾ മുതൽ മുതിർന്നവർ വരെ വർഷത്തിൽ ഒരുപ്രാവശ്യമെങ്കിലും കണ്ണ് പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളി നേതൃത്വം നൽകി.

31വരെ ഞായറാഴ്ചകൾ ഒഴികെ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറ് വരെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ്. വിവരങ്ങൾക്ക്: 0484 4242000, 9280099171