1142 ലൈസൻസ് സസ്പെൻഡ് ചെയ്തു
Friday 10 October 2025 7:20 PM IST
കാക്കനാട്: 2025 ജനുവരി ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള 9 മാസം കാലയളവിൽ ലൈസൻസ് സസ്പെൻഡ് ചെയ്തവരുടെ എണ്ണം 1142 ആയി. മദ്യപിച്ച് വാഹനം ഓടിച്ചവരുടെയും അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയവരുടെയും ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. കൂടുതൽ ലൈസൻസ് സസ്പെൻഡ് ചെയ്തത് കഴിഞ്ഞ സെപ്തംബറിലാണ് 216 എണ്ണം. മദ്യപിച്ച് വാഹനമോടിച്ച കേസിൽ 171 ലൈസൻസും അശ്രദ്ധയോടുകൂടി അപകടം വരുത്തിയതിൽ 45 ലൈസൻസും ഇതിൽ പെടും. ഏറ്റവും കുറവ് ജൂലായ് മാസത്തിലാണ് 27 എണ്ണം. പൊതുജനങ്ങൾക്ക് റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ജോയിന്റ് ആർ.ടി.ഒ. സി.ഡി. അരുൺ പറഞ്ഞു.