ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് 100ശതമാനം സബ്സിഡിയായി ധാതുലവണവും വിരമരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, ജെറീന റോയ്, ബാബു മൂട്ടോളി, സീന ബിജു,മോളി തോമസ്, ബിന്ദു ജയൻ, ഡോ.ബിനീഷ് പി.പി, ജസ്വിൻ തോമസ്, മിനി പി.കെ പ്രസംഗിച്ചു.