കോൺഗ്രസ് കൺവൻഷൻ

Saturday 11 October 2025 12:19 AM IST
കോൺഗ്രസ്സ് കൺവൻഷൻ

ബേപ്പൂർ: ശബരിമലയിൽ സ്വർണ്ണം മോഷണം പോയ വിഷയത്തിൽ സമരം ശക്തമാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ. തസ്സ്വ്വീർ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. നിയാസ് മുഖ്യാതിഥിയായി ദിനേശ് പെരുമണ്ണ, കെ. സുൽഫിക്കർ അലി, രാജീവ് തിരുവച്ചിറ, ഡി.സി.സി സുരേഷ് കീച്ചമ്പ്ര, കെ.എ. ഗംഗേഷ്, പി. കുഞ്ഞിമൊയ്തീൻ, എം.പി. ജനാർദ്ദനൻ, ടി.കെ. അബ്ദുൾ ഗഫൂർ, രാമനാട്ടുകര വി.എം. പുഷ്പ, കെ.റീജ, ആഷിഖ് പിലാക്കൽ, കെ.സജ്ന , പി. രജനി, മുസമ്മിൽ, ഷാജി പറശ്ശേരി പ്രസംഗിച്ചു.