അങ്കമാലിയിൽ ബേക്ക് എക്സ്പോ 2025 തുടങ്ങി

Friday 10 October 2025 8:38 PM IST

കൊച്ചി: മൂന്ന് ദിവസം നീളുന്ന ബേക്ക് എക്‌സ്പോ 2025 അങ്കമാലി അഡലക്സ് ഇന്റർനാഷണൽ സെന്ററിൽ ജോയ് ആലുക്കാസ് സി.എം.ഡി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. ബേക്കേഴ്‌സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് കിരൺ എസ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് മുഖ്യാതിഥിയായിരുന്നു.

ബേയ്ക് മുൻ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്,സ്ഥാപക നേതാക്കളായ പി.എം. ശങ്കരൻ ,കെ.ആർ. ബാലൻ,എ.കെ. വിശ്വനാഥൻ, എം.പി. രമേഷ്,സി.പി. പ്രേംരാജ്, ക്രസ്റ്റ് ആൻഡ് ക്രംബ് ഫുഡ് എം.ഡി. വർഷ വിഷ്ണു പ്രസാദ്, ഐ.ബി.എഫ് ദേശീയ പ്രസിഡന്റ് എസ്. അമ്പു രാജൻ, കേരള ബേക്കറി വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എൻ.ജി. മാനുകുട്ടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.ജെ. റിയാസ് ,തൃശൂർ ചേമ്പർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി കെ.ആർ. സോളി, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ തുടങ്ങിയവർ പ്രസംഗിച്ചു. 12ന് വൈകിട്ട് സമാപിക്കും.