വോളിതാരങ്ങളെ ആദരിച്ചു
Saturday 11 October 2025 12:50 AM IST
കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളി അക്കാഡമിയിൽ നടക്കുന്ന ഓൾ കേരള ഇൻ്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെൻ്റിനോടനുബന്ധിച്ച് മുൻ കാല വോളി താരങ്ങളെ ആദരിച്ചു. മുൻ സംസ്ഥാന താരം കാരന്തൂർ എ.വിശ്വനാഥ കുറുപ്പ്, മുൻ കർണാടക സംസ്ഥാന താരം നെച്ചൂളി സി.കെ. മുഹമ്മദ്, ചെലവൂർ കോരാത്ത് മൊയ്തീൻ തുടങ്ങി എഴുപതോളം പേരാണ് ആദരവ് ഏറ്റുവാങ്ങിയത്. അന്തർ ദേശീയ വോളിബോൾ റഫറി ടി.വി.അരുണാചലം പരിപാടി ഉദ്ഘാടനം ചെയ്തു. സൂര്യ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പി. ആരിഫ്, പി. റഷീദ്, പ്രേമൻ ജയരാജൻ, കണിയറക്കൽ മൊയ്തീൻ കോയ,നാസർ കാരന്തൂർ, സി. യൂസഫ് ,ടി.പി. നിധീഷ് പ്രസംഗിച്ചു.