സർക്കാർ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു: സണ്ണി ജോസഫ്

Saturday 11 October 2025 1:58 AM IST

തിരുവനന്തപുരം: ശബരിമലയിലെ ക്രമക്കേട് കണ്ടെത്തി കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ.

പ്രത്യേക അന്വേഷണ സംഘം കോടതിക്ക് മാത്രം മറുപടി നൽകിയാൽ മതിയെന്ന് നിർദ്ദേശിച്ചതിലൂടെ ഹൈക്കോടതി സർക്കാർ ഇടപെടലുകളെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് വ്യക്തം. സർക്കാരിന്റെ അറിവോടെ നടന്ന മോഷണമാണെന്ന ആരോപണം ശരി വയ്ക്കുകയാണ് ഹൈക്കോടതി വിധി.ഇത്രയും നാൾ മോഷ്ടാക്കളെ സംരക്ഷിച്ച സർക്കാർ ഇപ്പോഴും അതേ നിലപാടിൽ തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരായ അന്വേഷണ റിപ്പോർട്ടുകളിൽ നടപടിയെടുക്കാതിരുന്ന ദേവസ്വം മന്ത്രിക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ട്. ബോർഡും മന്ത്രിയും രാജി വയ്ക്കണം. അന്വേഷണത്തിൽ ഇവരുടെ ഇടപെടലും ഉൾപ്പെടുത്തണം.