യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

Saturday 11 October 2025 1:21 AM IST
കടമ്പഴിപ്പുറം സഹകരണ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം യുവമോർച്ച വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ടി.പി.അഖിൽ ദേവ് ഉദ്ഘാടനം ചെയ്യുന്നു.

കടമ്പഴിപ്പുറം: സർവ്വീസ് സഹകരണ ബാങ്കിലെ ലോക്കറിൽ നിന്നും പണയം വച്ച സ്വർണം കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ടി.പി.അഖിൽ ദേവ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഏരിയ പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബി.ജെ.പി മണ്ഡലം ജനറൽസെക്രട്ടറി എൻ.സച്ചിദാനന്ദൻ, ഏരിയ പ്രസിഡന്റ് രവി കമ്പപറമ്പിൽ, ജനറൽ സെക്രട്ടറി പി.സന്തോഷ്, യുവമോർച്ച ജില്ല കമ്മിറ്റി അംഗം ശബരി പുനത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി എസ്.അഖിൽ എന്നിവർ നേതൃത്വം നൽകി.