കട്ടിൽ വിതരണം

Saturday 11 October 2025 1:22 AM IST
കുത്തനൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കുത്തനൂർ: കുത്തനൂർ പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി വയോജനങ്ങൾക്ക് സൗജന്യമായി 122 കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫരിദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പ‌ർവൈസർ ലിപ്സി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പ‌‌ർമാരായ ആർ.മാധവൻ,​ ശശികല,​ സത്യഭാമ കുട്ടൻ,​ സുർജിച്ച് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി പറഞ്ഞു.