സ്‌കൂൾ ശാസ്ത്രമേള സമാപിച്ചു
Saturday 11 October 2025 1:23 AM IST
ചിറ്റൂർ: വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസിൽ നടന്ന ചിറ്റൂർ ഉപജില്ല സ്‌കൂൾ ശാസ്ത്രമേളയുടെ സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. വൈദ്യുതി ബോർഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ: വി.മുരുകദാസ് മുഖ്യാഥിതിയായി. ജനപ്രതിനിധികളായ സി.മധു, എൻ.അനില, ഷൈലജ, കെ.കെ.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.ഹേമ, ചിറ്റൂർ എ.ഇ.ഒ എസ്.രാഖി, അദ്ധ്യാപക സംഘടന പ്രതിനിധികളായ ജി.ജയകുമാർ, സി.വി.ബിജു, എ.രാജേശ്വരി, സി.പ്രവീൺ കുമാർ, എ.ചന്ദ്രശേഖരൻ, ആർ.ഗുണ ലക്ഷ്മി, ജനറൽ കൺവീനർ കെ.സുധാകല, പ്രാേഗ്രാം കമ്മിറ്റി കൺവീനർ കെ.ഫെമിൽ എന്നിവർ സംസാരിച്ചു.