എം.ആർ. അജിത് കുമാറിന് ബെവ്കോ ചെയർമാൻ പദവി കൂടി
Saturday 11 October 2025 1:53 AM IST
തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാറിന് ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ പദവി കൂടി നൽകി ഉത്തരവായി. ഹർഷിത അട്ടല്ലൂരി ആയിരുന്നു ബെവ്കോ ചെയർമാനും മാനേജിംഗ് ഡയറക്ടറും. അജിത് കുമാർ പദവിയിൽ വന്നതോടെ അട്ടല്ലൂരി എം.ഡിയായി തുടരും.
2021 വരെ എക്സൈസ് കമ്മിഷണർ തന്നെയായിരുന്നു ബെവ്കോ ചെയർമാനും. എന്നാൽ എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ് കോയുടെ തലപ്പത്തേക്ക് നിയമിച്ചപ്പോഴാണ് സീനിയോറിറ്റി പരിഗണിച്ച് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പദവി നൽകിയത്. ആ സംവിധാനം തുടർന്നു വരികയായിരുന്നു.