കൈറ്റ് ഡി.യുവിന് ആഗോള റാങ്കിംഗിൽ അഞ്ചാമത്
ഭുവനേശ്വർ: ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ കൈറ്റ്-ഡി.യു (കെ.ഐ.ഐ.ടി- ഡി.യു) ഇന്ത്യയിൽ അഞ്ചാം സ്ഥാനത്തെത്തി. പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിൽ എത്തിയ ഏക ഒഡീഷ സ്ഥാപനവും കൈറ്റ് ഡി.യുവാണ്.
ആഗോള തലത്തിൽ 2,191 സർവകലാശാലകളിൽ കൈറ്റ് 501–600 ബാൻഡിലും ഇന്ത്യയിലെ 128 സ്ഥാപനങ്ങളിൽ അഞ്ചാമതുമാണ്. കഴിഞ്ഞ വർഷത്തെ 601–800 ബാൻഡിൽ നിന്ന് നേടിയ മുന്നേറ്റം ആഗോള മത്സരശേഷിയിലും വിദ്യാഭ്യാസ നിലവാരത്തിലും കൈറ്റ് കൈവരിച്ച ഉയർച്ചയാണ് വ്യക്തമാക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസാണ് ഇന്ത്യയിൽ പട്ടികയിൽ ഒന്നാമത്. ഈ വർഷം, ‘അക്കാഡമിക് എക്‌സലൻസ്’ പരാമീറ്ററിൽ കൈറ്റ് സർവകലാശാല ലോകത്ത് 259-ാം സ്ഥാനത്താണ്. ‘ഇൻഡസ്ട്രി ഇന്റഗ്രേഷൻ’, ‘ഇന്റർനാഷണൽ ഔട്ട്‌ലുക്ക്’, ‘സോഷ്യൽ കമ്മിറ്റ്മെന്റ് ’ തുടങ്ങിയ അഞ്ച് പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ പട്ടിക തയ്യാറാക്കിയത്.
നൂതനത, കാരുണ്യം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവയിൽ ലോകത്തിലെ മികച്ച സ്ഥാപനങ്ങളോടൊപ്പം മത്സരിക്കാമെന്ന് കൈറ്റ് തെളിയിച്ചെന്ന് കിസ് സ്ഥാപകൻ ഡോ. അച്യുത സമന്ത പറഞ്ഞു.