ഇൻഡെൽ മണി കടപ്പത്രങ്ങളിലൂടെ 300 കോടി സമാഹരിക്കുന്നു
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും സ്വർണ വായ്പാ വിതരണ സ്ഥാപനവുമായ ഇൻഡെൽ മണി ഓഹരിയാക്കി മാറ്റാൻ കഴിയാത്ത സംരക്ഷിത കടപ്പത്രങ്ങളിലൂടെ (എൻ.സി.ഡി) 300 കോടി രൂപ സമാഹരിക്കുന്നു. ഒക്ടോബർ 13ന് ആരംഭിക്കുന്ന ഇഷ്യു 28ന് സമാപിക്കും. പലിശ നിരക്ക് പ്രതിവർഷം 12.25 ശതമാനമാണ്. മുഖവില 1000 രൂപ. അടിസ്ഥാന ഇഷ്യു 150 കോടി രൂപയുടേതാണെങ്കിലും ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്യുന്ന കടപ്പത്രങ്ങളുടെ ആറാം ഇഷ്യുവിലൂടെ 300 കോടി രൂപ വരെ അധികം സ്വരൂപിക്കാനും അനുമതിയുണ്ട്. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന കടപ്പത്രങ്ങൾക്ക് പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായാൽ ഇഷ്യു നിശ്ചിത തിയതിക്കു മുമ്പ് അവസാനിക്കും. 366 ദിവസം മുതൽ 72 മാസം വരെയാണ് കാലാവധി. കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയാണ്.
ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം തുടർ വായ്പകൾക്കായും ശാഖകൾ വികസിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് ഇൻഡെൽ മണി എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.