ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
Saturday 11 October 2025 12:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. കന്യാകുമാരിയിലും അതിനോടു ചേർന്ന ഭാഗങ്ങളിലും 1.5 കി.മീ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മഴ. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.