ദേശീയ സ്കൂൾ ഫുട്ബാൾ ചാമ്പ്യന്മാർക്ക് വിമാനയാത്ര ഒരുക്കി മന്ത്രി ശിവൻകുട്ടി
Friday 10 October 2025 11:14 PM IST
തിരുവനന്തപുരം: ദേശീയ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ കാറ്റഗറിയിൽ കിരീടം ചൂടിയ കേരള ടീമിന് നാട്ടിലേക്ക് വിമാനയാത്ര ഏർപ്പാടാക്കി മന്ത്രി വി.ശിവൻകുട്ടി.ടീമിന്റെ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കൺഫേം ആകാത്തതിലുള്ള ആശങ്ക അറിയിച്ച ക്യാപ്ടൻ അദ്വൈതിനാണ് ആശ്വാസയത്. കുട്ടികളുടെ ആവശ്യം പരിഗണിച്ച മന്ത്രി, ടീമിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി.
ദേശീയതലത്തിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ ടീം കഠിനാദ്ധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് ടീം നേട്ടം കൈവരിച്ചതെന്നും, സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും മന്ത്രി പറഞ്ഞു.