അജ്ഞാത വാഹനം ഇടിച്ച് വയോധികൻ മരിച്ചു

Friday 10 October 2025 11:34 PM IST
ഗോപാലകൃഷ്ണൻ കെ. കെ.

മല്ലപ്പള്ളി ആനിക്കാട്: പുതുപ്പള്ളിയിൽ മീൻ പിടിക്കാൻ പോയ വയോധികൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു.. മല്ലപ്പള്ളി ആനിക്കാട് തൊട്ടിപ്പടി കരുപ്പക്കുഴിയിൽ ഗോപാലകൃഷ്ണൻ കെ. കെ. (73)യാണ് മരിച്ചത്. പുതുപ്പള്ളി പള്ളിയുടെ മുൻവശത്തുള്ള കൊട്ടാരത്തിൽ കടവ് റോഡിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അപകടം ഉണ്ടാക്കിയ വാഹനം നിറുത്താതെ പോയി.. സന്ധ്യയോടെ കൊട്ടാരത്തിൽ കടവ് റോഡിൽ മൂന്നാം കലുങ്കിന് സമീപം ഗോപാലകൃഷ്ണനും ജോർജ് എന്നയാളും കൂടി മീൻ പിടിക്കാനെത്തിയതാണ് . രാത്രി 10 മണിയോടെ മടങ്ങാനൊരുങ്ങുമ്പോഴാണ് അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചത്. . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കീഴ്‌വായ്പൂര് വണ്ടാനാംകുഴിയിൽ മീനാക്ഷി. മക്കൾ: മഞ്ജു, മനോജ് ജി. മരുമക്കൾ: സുനിൽ കുമാർ (മണിമല), സുലേഖ (അയിരൂർ).