വഴിയോര കച്ചവട തൊഴിലാളികളുടെ മാർച്ച്
പന്തളം: സംസ്ഥാന വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം മുനിസിപ്പാലിറ്റിയിൽ നടപ്പാക്കുക മുനിസിപ്പാലിറ്റിയിലെ 33 വാർഡുകളിലും സർവേ നടത്തി മുഴുവൻ തൊഴിലാളികൾക്കും മുനിസിപ്പൽ ലൈസൻസ് നൽകുക, തൊഴിലാളികളെ അന്യായമായി കുടിയൊഴിപ്പിക്കുന്ന തൊഴിലാളി ദ്രോഹനയം അവസാനിപ്പിക്കുക, മുനിസിപ്പൽമാർക്കറ്റ് ശാസ്ത്രീയമായ നിലയിൽ നവീകരിക്കുക., വികസനത്തിന്റെ പേര് പറഞ്ഞ് കുടിയൊഴിപ്പിക്കുന്ന തൊഴിലാളികൾക്ക് പകരം സ്ഥലം അനുവദിക്കുക, മുനിസിപ്പാലിറ്റിയിൽ പൊതു ശൗചാലയം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ. റ്റിയു പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഒാഫീസ് മാർച്ച് നടത്തി.. ഏരിയാ പ്രസിഡന്റ് ഷീനാസിന്റെ അദ്ധ്യക്ഷതയിൽ സി.ഐ. റ്റി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പ്രമോദ് കണ്ണങ്കര , യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ: ഫ്രാൻസിസ് വി ആന്റണി , മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ലസിതാനായർ , ഇ ഫസൽ, വി കെ മുരളി, എ ഫിറോസ് , അസിം പന്തളം , ലത്തീഫ് കൊയ്പള്ളിൽ, കെ മോഹൻദാസ് , അമ്പിളി , സൈനബ, ശ്രീജിത്ത്, അർഷാദ്, മുനീർ എന്നിവർ സംസാരിച്ചു.