പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ തിരുമുറ്റത്ത് നിന്ന മുത്തശ്ശി വാഹമരം കടപുഴകി 

Friday 10 October 2025 11:40 PM IST

പന്തളം: പന്തളം നഗരസഭ രണ്ടാം വാർഡിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് നിന്ന കൂറ്റൻവാകമരം ഇന്നലെ രാവിലെ കടപുഴകി വീണു. സ്കൂളിലേക്ക് കുട്ടികൾ എത്തിത്തുടങ്ങിയിരുന്നെങ്കിലും അപകടം സംഭവിച്ചില്ല. മരം വീണതിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ സ്കൂൾ കലോത്സവം നടക്കാനിരിക്കെയാണ് സംഭവം. . ഈ മരത്തിന് നൂറിലേറെ വർഷം പഴക്കമുണ്ട്. സ്കൂളിന്റെ മുൻവശത്തു തന്നെ നൂറിലേറെ വർഷം പഴക്കമുള്ള കൂറ്റൻ മാവ് ഉൾപ്പെടെ നിരവധി മരങ്ങൾ ഉണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ മരങ്ങൾ വെട്ടിമാറ്റണമെന്നും, 2023ലെ ഇടിമിന്നലിൽ തകരാറിലായ ഹൈസ്കൂൾ വിഭാഗത്തിന്റെ ഇരുനില കെട്ടിടത്തിലെ വയറിംഗ് മാറ്റി റീവയറിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. സ്കൂളിന്റെ കവാടത്തിലുള്ള സ്റ്റേജും അപകട സ്ഥിതിയിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലതവണനഗരസഭാ സെക്രട്ടറിക്ക് കൗൺസിലർ കെ ആർ വിജയകുമാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.