സ്കൂൾ കലോത്സവം

Friday 10 October 2025 11:41 PM IST

പന്തളം :തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവം ധ്വനി 2025 പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് ഉദ്ഘാടനം ചെയ്തു .പി ടി ഏ പ്രസിഡന്റ് കെ എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു . നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യൂ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ,പ്രിൻസിപ്പൽ എൻ ഗിരിജ ,പ്രഥമാദ്ധ്യാപകൻ പി ഉദയൻ ,എസ് എം സി ജി അനൂപ് കുമാർ ,ബിജു കുര്യൻ,ആർ രജീഷ് എന്നിവർ സംസാരിച്ചു .