പി.എസ്.സി അറിയിപ്പുകൾ
കൂട്ടിച്ചേർക്കൽ വിജ്ഞാപനം
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലെ ജൂനിയർ അസിസ്റ്റന്റ് - പാർട്ട് 2 (സൊസൈറ്റി കാറ്റഗറി) (എൻ.സി.എ-പട്ടികജാതി), ജൂനിയർ സിസ്റ്റംസ് ഓഫീസർ-പാർട്ട് 2 (സൊസൈറ്റി കാറ്റഗറി) (ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 132/2025, 127/2025) തസ്തികകളിലേക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം 16 വരെയും, വനിത ശിശുവികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024) തസ്തികയിലേയ്ക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം 20 വരെയും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഒക്‌ടോബർ 13,14,15 തീയതികളിൽ നടത്തുന്ന വകുപ്പുതല ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ ജി.എച്ച്.എസ്.എസ് ബേപ്പൂർ പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന പരീക്ഷാർത്ഥികൾ, അഡ്മിഷൻ ടിക്കറ്റുമായി ഗവ.വി.എച്ച്.എസ്.എസ് മീഞ്ചന്ത കോഴിക്കോട് സെന്റർ-2ൽ ഹാജരാകണം.
വിവരണാത്മക പരീക്ഷ
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈംസ്‌കെയിൽ) ട്രെയിനി (സ്ട്രീം 1,2,3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) തസ്തികയിലേക്ക് 17ന് രാവിലെ 9.30 മുതൽ 11.50 വരെയും, ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.50 വരെയും, 18ന് രാവിലെ 9.30 മുതൽ 11.50 വരെയും വിവരണാത്മക പരീക്ഷ നടത്തും.
ഒ.എം.ആർ. പരീക്ഷ
ആയുർവേദ കോളേജുകളിൽ തീയറ്റർ അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കെ.എസ്.എഫ്.ഡി.സി എന്നിവയിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 134/2023, 259/2023, 729/2022) എന്നീ തസ്തികകളിലേയ്ക്ക് 16ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.