കേരള സർവകലാശാല സീ​റ്റ് ഒഴിവ്

Sunday 12 October 2025 12:07 AM IST

വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ്.സി മാത്തമാ​റ്റിക്സ് കോഴ്സിൽ ഈഴവ, ബി.പി.എൽ സീറ്റൊഴിവുണ്ട്. രേഖകളുമായി 13ന് രാവിലെ 10ന് വിദൂരവിദ്യാഭ്യാസവിഭാഗം കാര്യവട്ടത്തെ ഓഫീസിൽ ഹാജരാകണം.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബിഎ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഒക്ടോബർ 24ന് ഉച്ചയ്ക്ക് 2 മുതൽ നടത്തും.

ബിപിഎഡ് ( 2022 സ്‌കീം) രണ്ട്, നാല്, ആറാം സെമസ്​റ്റർ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ബി.എച്ച്.എം.സി​.റ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്, ബിഎസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബിടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 14 ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എംഎസ്‌സി ജിയോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14, 15 തീയതികളിൽ അതതു കോളേജുകളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എംഎസ്‌സി കെമിസ്ട്രി അനലി​റ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിസ്ട്രി (ന്യൂജൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 14 മുതൽ 24 വരെ നടത്തും.