പി.ജി മെഡിക്കൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം
സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം ആർ.സി.സിയിലും പി.ജി മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് www.cee.kerala.gov.in ൽ പ്രൊഫൈൽ പരിശോധിക്കാം. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ 21ന് രാവിലെ 11വരെ അവസരം. ഹെൽപ് ലൈൻ : 0471 2332120, 2338487.
പി.ജി. ആയുർവേദ ഓപ്ഷൻ നൽകാം
പി.ജി. ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും www.cee.kerala.gov.in ൽ 14 വരെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
കാറ്റഗറി ലിസ്റ്റ്
പി.ജി.ആയുർവേദ കോഴ്സിൽ പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.ജി. ഹോമിയോ പ്രവേശനത്തിനുള്ള ഭിന്നശേഷി ക്വാട്ട-കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എൽ എൽ.ബി അലോട്ട്മെന്റ്
പഞ്ചവത്സര എൽ എൽ.ബി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.inൽ. ഇവർക്ക് കോളേജ്തല സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ പങ്കെടുക്കാം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
ഓപ്ഷൻ നൽകാം
മാസ്റ്റർ ഒഫ് ഫിസിയോതെറാപ്പി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.inൽ. 13ന് ഉച്ചയ്ക്ക് 12 വരെ കോളേജ് ഓപ്ഷനുകൾ നൽകാം. ട്രയൽ അലോട്ട്മെന്റ് 13ന് വൈകിട്ട് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് 04712560361, 362, 363, 364
പി.ജി.ഹോമിയോ പ്രവേശനം
പി.ജി ഹോമിയോ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും സൗകര്യം. www.cee.kerala.gov.in വെബ്സൈറ്റിൽ 14ന് ഉച്ചയ്ക്ക് 12 വരെ സൗകര്യം ലഭ്യമാണ്. ഫോൺ: 0471 – 2332120, 2338487.
എൽ എൽ.എം കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ . ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.