നീറ്റ് യു.ജി കൗൺസിലിംഗ് : മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

Saturday 11 October 2025 12:16 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി കൗൺസിലിംഗുമായി ബന്ധപ്പെട്ട മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലെ (ഡി.ജി.എച്ച്.എസ്) മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയാണ് (എം.സി.സി) ഫലം പുറത്തുവിടുന്നത്. അഖിലേന്ത്യാ ക്വാട്ടയിൽ ഇടം പിടിച്ച വിദ്യാ‌ർത്ഥികൾ അവർക്ക് സീറ്റ് അലോട്ട് ചെയ്‌ത കോളേജുകളിലും സ്ഥാപനങ്ങളിലും ഒക്ടോബർ 13നും 21നുമിടയിൽ റിപ്പോർട്ട് ചെയ്യേണ്ടി വരും. മൂന്നാം റൗണ്ട് അലോട്ട്മെന്റിന് ശേഷവും മിച്ചം വരുന്ന സീറ്രുകളിലേക്ക് പ്രവേശനം നേടാൻ,യോഗ്യരായ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 24 മുതൽ 28 ഉച്ച പന്ത്രണ്ട് വരെ രജിസ്റ്റ‌ർ ചെയ്യാം. ഈ സ്ട്രേ റൗണ്ടിന്റെ ഫലം ഒക്ടോബർ 31ന് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ നവംബർ 1നും 7നുമിടയിൽ കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം.