തിരഞ്ഞെടുപ്പിന് കോൺ. വാർ റൂം

Saturday 11 October 2025 12:19 AM IST
p

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന് കരുത്തേകാൻ എ.ഐ.സി.സി നിർദ്ദേശ പ്രകാരമുള്ള യുദ്ധമുറി (വാർ റൂം) ഒരുങ്ങുന്നു. മുൻ കർണാടക സ്പീക്കർ രമേശ് കുമാറിന്റെ മകൻ ഹർഷ് കനദത്തിനാണ് കേരളത്തിലെ വാർ റൂമിന്റെ ചുമതല.

വട്ടിയൂർക്കാവ്- കൊച്ചാർ റോഡിലാണ് വാർ റൂം ഒരുങ്ങുന്നത്. വൈകാതെ ഇത് പ്രവർത്തന സജ്ജമാവും. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എ.ഐ.സി.സി വാർ റൂമുകൾ തുടങ്ങും..