ഉന്നത വിദ്യാഭ്യാസ സെമിനാർ കോട്ടയത്ത്

Saturday 11 October 2025 12:22 AM IST

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസത്തിൽ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് 'ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ' എന്ന സെമിനാർ 18ന് ശനിയാഴ്ച കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.2031ൽ കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യം.സർക്കാരിന്റെ കാഴ്‌ചപ്പാട്‌ മന്ത്രി ബിന്ദു അവതരിപ്പിക്കും.സർവകലാശാലകളിലെ അക്കാഡമിക്,ഭരണ നേതൃത്വവും കോളേജുകളിലെ പ്രിൻസിപ്പൽമാരും സെമിനാറിൽ പങ്കെടുക്കും.സെമിനാറിന് മുന്നോടിയായി എല്ലാ കോളേജുകളിലും സർവകലാശാലകളിലും ചർച്ചകളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​റാ​ങ്കിം​ഗി​ന് ​ഡേ​റ്റ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗി​ന് ​(​കെ.​ഐ.​ആ​ർ.​എ​ഫ്)​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​h​t​t​p​s​:​/​/​k​i​r​f.​k​s​h​e​c.​o​r​g​ ​വെ​ബ്സൈ​റ്റി​ൽ​ ​ന​വം​ബ​ർ​ ​പ​ത്തി​ന​കം​ ​ഡേ​റ്റ​ ​ന​ൽ​ക​ണം.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​കോ​ളേ​ജു​ക​ൾ,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മാ​നേ​ജ്മെ​ന്റ്,​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​ന​ഴ്സിം​ഗ്,​ ​നി​യ​മം,​ ​ടീ​ച്ച​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​കാ​ർ​ഷി​കം​ ​അ​നു​ബ​ന്ധ​ ​മേ​ഖ​ല​ക​ൾ​ ​എ​ന്നി​ങ്ങ​നെ​ ​വ്യ​ത്യ​സ്ത​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​റാ​ങ്കിം​ഗ് ​ന​ൽ​കു​ന്ന​ത്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​s​h​e​c.​k​e​r​a​l​a.​g​o​v.​i​n.