ക്രിയേറ്റിവിറ്റി കോഴ്സുകൾക്ക് സാദ്ധ്യതയേറുന്നു
ക്രിയേറ്റിവിറ്റി കോഴ്സുകളായ ആർകിടെക്ച്ചർ, ഫാഷൻ ഡിസൈൻ, ഫാഷൻ ടെക്നോളജി, ഫാഷൻ കമ്മ്യൂണിക്കേഷൻ എന്നിവയിൽ പുതുവർഷത്തിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും.രാജ്യത്തെ മീഡിയ, എന്റർടെയ്ൻമെന്റ് മേഖല കരുത്താർജ്ജിക്കും.2028 ഓടെ 8.3 ശതമാനം CAGR കൈവരിച്ച് 365000 കോടി രൂപയുടെ വളർച്ച നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യ ഈ രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റൽ അഡ്വെർടൈസിംഗ് വൻ വളർച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റുഫോമുകൾ, ഓൺലൈൻ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാൻഡ് സേവനം എന്നിവ വളർച്ച കൈവരിക്കും.റീട്ടെയ്ൽ രംഗത്ത് 2026 ഓടുകൂടി ഇന്ത്യ കൂടുതൽ വളർച്ച കൈവരിക്കും. ഇതിനനുപാതികമായി ക്രിയേറ്റിവിറ്റി, ഡിസൈൻ കോഴ്സുകൾ ശക്തിപ്പെടും. ഇക്കണോമിക്സ് & പബ്ലിക് പോളിസി, ഫിനാൻസ് & അക്കൗണ്ടിംഗ്, ഇൻഫർമേഷൻ സിസ്റ്റംസ് & അനലിറ്റിക്സ് , മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മെന്റ് & ഡിസിഷൻ സയൻസസ്, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്സ് മാനേജ്മന്റ്, സ്ട്രാറ്റജി & ഓൺട്രപ്രെന്യൂർഷിപ് എന്നിവ മികച്ച കോഴ്സുകളാകും. ബയോ ഇ 3 നയം പ്രവർത്തികമാകുന്നതോടെ സാമ്പത്തികം, പരിസ്ഥിതി, തൊഴിൽ മേഖലയിൽ രാജ്യത്ത് വൻ വളർച്ച കൈവരിക്കും. ബയോ മാനുഫാക്ച്ചറിംഗിൽ കൂടുതൽ ഊന്നൽ നൽകുന്നത് ബയോടെക്, ജീവശാസ്ത്ര ബിരുദധാരികൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഉപകരിക്കും.സാങ്കേതിക മേഖലയിൽ പ്രവർത്തികമാകുന്ന നൂതനടെക്നോളജികൾ ബയോടെക്നോളജിക്ക് കരുത്തേകും. ബയോഅധിഷ്ഠിത രാസവസ്തുക്കൾ, എൻസൈമുകൾ, ഭക്ഷ്യ വസ്തുക്കൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥ അതിജീവന കൃഷി രീതികൾ,കാർബൺ ക്യാപ്ച്ചർ, യൂട്ടിലൈസഷൻ, മറൈൻ & സ്പേസ് റിസർച്ച് എന്നിവയിൽ വളർച്ച കൈവരിക്കും.
സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് ഡോക്ടറൽ പ്രോഗ്രാം
ഹൈദരാബാദിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് 2026 ലെ പി എച്ച്. ഡി പ്രോഗ്രാമുകൾക്ക് സയൻസ്, ടെക്നോളജി, അഗ്രിക്കൾച്ചർ ,മെഡിസിൻ എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഒക്ടോബർ 28 വരെ അപേക്ഷിക്കാം. ജൂനിയർ റിസർച്ച് ഫെലോഷിപ് യോഗ്യത നേടിയവർക്ക് മുൻഗണന.ഓൺലൈൻ, പേഴ്സണൽ ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. www.cdfd.org.in
ആയുഷ് മിഷനിൽഒഴിവുകൾ
തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷനിൽ മലപ്പുറത്ത് ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 20വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.namkerala.gov.in, ഫോൺ: 0471 2474550.