ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം

Saturday 11 October 2025 12:27 AM IST

തിരുവനന്തപുരം:കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള റെയിൽവേപ്പാലം നന്നാക്കുന്നതിനാൽ ഇന്ന് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമുണ്ടാകും.രാത്രി 9.05ന് കൊല്ലത്തുനിന്ന് എറണാകുളത്തേക്കുള്ള മെമു റദ്ദാക്കി.മധുര - ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിച്ച് 12ന് മധുരയിലേക്ക് കൊല്ലത്തുനിന്ന് പുറപ്പെടും.കോട്ടയത്തുനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്ന് പുറപ്പെടും.കൊച്ചുവേളിയിൽ നിന്ന് ബംഗ്ളൂരുവിലേക്കും കന്യാകുമാരിയിൽ നിന്ന് ദിബ്രുഗാർഹിലേക്കും തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കും രാത്രി 8.55ന് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുമുള്ള എക്സ്പ്രസും ആലപ്പുഴ വഴി തിരിച്ചുവിടും.കൂടാതെ പാലരുവി,കൊല്ലം-എറണാകുളം മെമു എന്നിവ വൈകാനുമിടയുണ്ട്.