ലഹരി വിരുദ്ധ സംഗമം

Saturday 11 October 2025 12:47 AM IST

കൊല്ലം: ഡെമോക്രാറ്റിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാർക്കോട്ടിക് ലഹരി വിരുദ്ധ സംഗമം നടത്തി. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ കൂടിയ കർമ്മ സമിതി യോഗം ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് തകിടി കൃ‌ഷ്ണൻ നായർ അദ്ധ്യക്ഷനായി. പാരിസ്ഥിതിക പ്രവർത്തകൻ പ്രൊഫ. ജോൺ മാത്യു കുട്ടനാട്, കെ.സൂര്യദാസ്, എ.കെ.രവീന്ദ്രൻ നായർ, എം.ഇബ്രാഹിംകുട്ടി, നിധീഷ് ജോർജ്, കണ്ടച്ചിറ യേശുദാസ്, പ്രൊഫ. വർഗീസ്, നിയാസ് മീഷ, സായ് അനിൽ കുമാർ, ബി.ധർമ്മരാജൻ, ആർ.അശോകൻ, ആർ.ശരത് കുമാർ, എൻ.ജയകുമാർ, പി.എൻ.ബാബുക്കുട്ടൻ, മംഗലത്ത് ചന്ദ്രശേഖരൻ, മംഗലത്ത് നൗഷാദ്, ലൈല മോനച്ചൻ, എ.സൗദ എന്നിവർ സംസാരിച്ചു.