സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
Saturday 11 October 2025 12:49 AM IST
കൊല്ലം: 14ന് ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന കാഷ്യു കോൺക്ലേവിന്റെ സ്വാഗത സംഘം ഓഫീസ് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, കോർപ്പറേഷൻ ഭരണ സമിതിയംഗം ജി.ബാബു, എം.ഡി സുനിൽ ജോൺ, കാപ്പെക്സ് എം.ഡി എം.പി.സന്തോഷ് കുമാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കോൺക്ലേവിന്റെ ഒരുക്കങ്ങളും നേതാക്കൾ വിലയിരുത്തി. കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ ശിരീഷ് കേശവൻ, എസ്.എൽ.സജികുമാർ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, കൊമേഴ്സ്യൽ മാനേജർ ബി.പ്രദീപ്കുമാർ, ബാബു ഉമ്മൻ, എ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.