89 ലക്ഷം നഷ്ടപരിഹാരം
Saturday 11 October 2025 12:50 AM IST
കൊല്ലം: വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് 89 ലക്ഷത്തിന്റെ നഷ്‌ടപരിഹാരം. തിരുവനന്തപുരം വടശേരിക്കോണം പ്രഭാകര വിലാസത്തിൽ സദാശിവൻ പിള്ളയുടെ മകൻ സുനിൽ (49) മരിച്ച കേസിലാണ് കൊല്ലം അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി ബിന്ദു സുധാകരൻ വിധി പുറപ്പെടുവിച്ചത്. 2019 ഒക്‌ടോബർ 4ന് കല്ലമ്പലം 28-ാം മൈലിന് സമീപം സുനിൽ സഞ്ചരിച്ച സ്‌കൂട്ടറിൽ ടെമ്പോ ഇടിച്ചായിരുന്നു അപകടം. ഒമാനിൽ ഡ്രൈവറായിരുന്ന സുനിൽ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. റിലയൻസ് ഇൻഷ്വറൻസാണ് തുക നൽകേണ്ടത്.സുനിലിന്റെ മാതാവ് ദേവകിയമ്മ, ഭാര്യ ഇന്ദു, മക്കളായ നന്ദന, നീരജ് എന്നിവർക്കാണ് തുക ലഭിക്കുക. അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ ഹാജരായി.