തൊഴിലാളി സംഗമം
Saturday 11 October 2025 12:51 AM IST
കൊല്ലം: 14ന് കൊല്ലത്ത് നടക്കുന്ന കാഷ്യൂ കോൺക്ലേവിന്റെ പ്രചാരണാർത്ഥവും വിജയത്തിനുമായി കാപ്പെക്‌സിന്റെ പത്ത് ഫാക്‌ടറികളിലും തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നു. 13ന് നടക്കുന്ന സംഗമത്തിൽ തൊഴിലാളികൾ ഒന്നടങ്കം പങ്കെടുക്കും. കാപ്പെക്‌സ് ചെയർമാനും ഡയറക്‌ടർ ബോർഡ് അംഗങ്ങളും നേതൃത്വം നൽകും. അശുവണ്ടി പരിപ്പ് ഇറക്കുമതി, ന്യായ വില ലഭിക്കാത്തത്, ജപ്തി, പുനർ വായ്‌പ നൽകാത്ത ബാങ്ക് നടപടികൾ തുടങ്ങിയവ സംഗമത്തിൽ ചർച്ചയാകും. രണ്ട് ലക്ഷത്തിലധികം സ്ത്രീ തൊഴിലാളികൾ ഉപജീവനം തേടുന്ന വ്യവസായത്തെ സംരക്ഷിക്കേണ്ടതുണ്ട്. കൊല്ലത്തിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്ന ഘടകം കൂടിയാണിത്. സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ് കോൺക്ളേവ് സംഘടിപ്പിക്കുന്നത്.