കെ.വി.ഇ.എസ് സംസ്ഥാന സമ്മേളനം
Saturday 11 October 2025 1:42 AM IST
കോട്ടയം:കേരള വേലൻ ഏകോപനസമിതി (കെ.വി.ഇ.എസ് )സംസ്ഥാന സമ്മേളനം ഇന്നും നാളെയും കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇന്ന് വൈകിട്ട് 4ന് തിരുനക്കര മൈതാനത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും.5.30ന് സംസ്ഥാന കൗൺസിൽ യോഗം.തുടർന്ന് പട്ടികജാതി സമൂഹം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ചർച്ച നടക്കും.നാളെ രാവിലെ 9.30ന് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ പ്രതിനിധി സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തും.ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ റിപ്പോർട്ടും,ട്രഷറർ ആർ.മുരളി കണക്കും അവതരിപ്പിക്കും.പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ,ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ,സുരേഷ് മൈലാട്ടുപാറ,കെ.കെ.ഹരിദാസൻ,പ്രൊഫ.എൻ.വിജയൻ,എ.വി.മനോജ്,കെ.ഇ.മണിയൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.