സ്വാഗതാർഹം: ലാറ്റിൻ കൗൺസിൽ
Saturday 11 October 2025 1:47 AM IST
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്വാഗതാർഹവും പ്രത്യാശാഭരിതവുമെന്ന് കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മിഷന്റെ നിയമനത്തിനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച് വിധി സമ്പാദിച്ച സംസ്ഥാന സർക്കാരിനെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു.