രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി
കൊച്ചി:ദേശീയ സൈബർ സുരക്ഷയ്‌ക്കായി രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പറഞ്ഞു.സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ 'കൊക്കൂൺ 2025" എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്താകമാനം സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കൊക്കൂൺ പോലുള്ള സൈബർ സുരക്ഷാ കോൺഫറൻസുകൾക്ക് പ്രാധാന്യം ഏറുന്നത്. അന്വേഷണ സംവിധാനങ്ങൾക്ക് ഒപ്പം പൊതുജനങ്ങളും സൈബർ ക്രൈമിനെതിരെ ജാഗരൂകമാകണമെന്നും അദ്ദേഹം പറഞ്ഞു.ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു.ഡി.ജി.പി റവാഡ ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി.വിജിലൻസ് മേധാവി മനോജ് എബ്രഹാം,എ.ഡി.ജി.പി എസ്.ശ്രീജിത്ത്,ഐ.ജി പി.പ്രകാശ്, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ,സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ,ഇസ്ര പ്രസിഡന്റ് മനു സഖറിയ,ചൈൽഡ് ലൈറ്റ് ഒഫിഷ്യൽസ് ആയ പോൾ സ്റ്റാന ഫീൾഡ്,പ്രൊഫ.ഡെബി ഫ്രൈ,കെൽവിൻ ലെയ,ലിഡിയ ഡെവൻ പോർട്ട്, ഡൗഗ് മാർഷൽ,പ്രൊ പോൾ ഗ്രിഫിൻസ് തുടങ്ങിയവർപങ്കെടുത്തു.സമാപനസമ്മേളനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.